kerala

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അനുജന്‍; ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ ്മരിച്ചു

By Chandrika Web

February 24, 2023

ഇടുക്കി ചെറുതോണിയില്‍ രാത്രി വീട്ടുകാരില്ലാത്ത സമയം വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അനുജന്‍. ഇതറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ ്മരിച്ചു. വിശ്വനാഥന്‍ (60) ആണ് മരിച്ചത്. യാത്രക്കിടെ വിവരമറിഞ്ഞ്കാറില്‍തന്നെ കുഴഞ്ഞുവീഴുകയായിരുന്നു വിശ്വനാഥന്‍. തീര്‍ത്ഥാടനത്തിന് പോയസമയത്താണ് മോഷണം. 75 കിലോ കുരുമുളകാണ ്‌മോഷ്ടിച്ചത്. 57കാരനായ അനില്‍കുമാറാണ് പ്രതി. ഇയാളെ പൊലീസ് അറസ ്റ്റ് ചെയ്തു. രാജമുടി പതിനേഴുകമ്പനി മണമേലില്‍ വിശ്വനാഥനാണ ്മരിച്ചത്. തിങ്കളാഴ്ചയാണ് വിശ്വനാഥനും ഭാര്യയും മക്കളും മരുമക്കളുമൊത്ത് തമിഴ്‌നാട്ടിലേക്ക് പോയത്. ഈസമയം അയല്‍പക്കത്ത് താമസിച്ചിരുന്ന അനുജനാണ് മോഷണം നടത്തിയത്. അനിലിന്റെ ഭാര്യ വിദേശത്താണ്. പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലെ കുരുമുളകാണ് കൊണ്ടുപോയത്. തോപ്രാംകുടിയിലെ കടയില്‍ വിറ്റതിന്റെ തൊണ്ടി കണ്ടെടുത്തു. അറിയുന്നവരായിരിക്കാം പ്രതിയെന്ന് പൊലീസ് നിഗമനത്തിലെത്തിയതോടെയാണ് അനുജന് പിടിവീണത്. ഇയാളെ റിമാന്‍ഡ് ചെയ്തു.