പൂജപ്പുരയിലെ ജയില്‍ ക്യാന്റീനില്‍ നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായി വിവരം. ഇന്നലെയാണ് മോഷണം നടന്നത്. സംഭവത്തിന് പിന്നില്‍ തടവുകാരായ മുന്‍ ജീവനക്കാരനാണെന്നാണ് സംശയം. കഫറ്റീരിയയിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയത്.
പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.