india
ഈ മുന്നറിയിപ്പ് ഭരണകൂടത്തിനു തന്നെ

ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്‍ശന നിര്‍ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്‍ നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം, ഏതെങ്കിലും കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്‍ എന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്, കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല, വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്, അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാര്യമല്ല തുടങ്ങിയ കോടതിയുടെ പരാമര്‍ശങ്ങള്‍ ഭരണകൂടത്തിനുനേര്‍ക്കുള്ള കോടതിയുടെ അതിതീക്ഷ്ണമായ ശരങ്ങളാണ്.
മുസഫര്‍ നഗര്‍ കലാപാനന്തരം യു.പിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് ബുള്‍ഡോസര്‍ തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും ഭീഷണിപ്പെടുത്താ നുമുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറിയത്. മനുഷ്യത്വരഹിതവും ഭയാനകവുമായ ഈ രാഷ്ട്രീയ ആയുധത്തിന് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടിവന്നവര്‍ രാജ്യത്തെ മുസ്ലിംകളും ദളിതരുമായിരുന്നു. മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്ലിംകളുടെയും കടകളും വീടുകളും തകര്‍ക്കുക എന്നതാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ്. ഏതെങ്കിലും കേസില്‍ പ്രതികളാക്കപ്പെടുന്നവരുടെ, കുറ്റാരോപിതരാവുന്നവരുടെ പ്രതിഷേധിക്കുന്നവരുടെയെല്ലാം വീടുകള്‍ തകര്‍ത്ത് അവരുടെ കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുന്ന ക്രൂരവിനോദമായി, കാര്യമായ പ്രതിഷേധമോ എതിര്‍പ്പോ ഇല്ലാതെ ബുള്‍ഡോസര്‍ രാജ് നിര്‍ബാധം തുടരുകയാണ്. ഉത്തര്‍പ്രദേശിന് ശേഷം ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ സര്‍ക്കാറും മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറും ബുള്‍ഡോസര്‍ രാജില്‍ യോഗിയെ പിന്തുടര്‍ന്നു അത് പിന്നീട് ഹരിയാനയിലേക്കും അസമിലേക്കും കാശ്മീരിലേക്കും തുടങ്ങി അതിന്റെ രാഷ്ട്രീയ സാധ്യത സംഘപരിവാര്‍ വിശാലമാക്കി. 2020 മുതല്‍ 22 വരെയുള്ള രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ മധ്യപ്രദേശില്‍ 332 വസ്തുവകകളാണ് ബുള്‍ഡോസറിംഗില്‍ തകര്‍ന്നടിഞ്ഞത്. ഇതില്‍ 223 എണ്ണവും മുസ്ലിംകളുടേതായിരുന്നു.
കെട്ടിച്ചമച്ച കേസുകളുടെയും കൈയ്യേറ്റങ്ങളുടെയുമെല്ലാം പേരുപറഞ്ഞ്, തലമുറകളായി താമസിച്ച് പോരുന്ന മണ്ണില്‍നിന്നും കുടിയിറക്കുകയും കലാപാന്തരീക്ഷം സ്യഷ്ടിച്ച് ജീവനും ജീവിതവും തകര്‍ക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിസ്സഹായതയുടെ ദീനരോധനങ്ങള്‍ നിതിപീഠങ്ങളെ പോലും പ്രകമ്പനംകൊള്ളിക്കുന്ന സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് സുപ്രീംകോടതിക്ക് ശക്തവും വ്യക്തവുമായ ഭാഷയില്‍ ഭരണ കൂട ഭീകരതയുടെ ഈ നരനായാട്ടിനെതിരെ മുന്നറിയിപ്പ് നല്‍കേണ്ടിവന്നത്. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാ ശങ്ങളുടെ സംരക്ഷണം ഭരണകൂടങ്ങളുടെ ബാധ്യതയാണ്. എന്നാല്‍ ഈ അവകാശങ്ങളുടെ കടക്കല്‍ ഭരണകൂടം തന്നെ കുത്തിവെക്കുകയെന്ന വിരോധാഭാസമാണ് ബുള്‍ഡോ സര്‍ രാജിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാനുമെല്ലാമുള്ള അവകാശങ്ങള്‍ തൂത്തെറിയപ്പെടുകയും ഒരായുസിന്റെ അധ്വാനമായ വീടും സ്വന്തം ജീവിതോപാധികളും നിമിശാര്‍ദ്ധംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭരണഘടനയും അതുറപ്പുനല്‍കുന്ന അവകാശങ്ങളുമാണ് നോക്കുകുത്തിയായി മാറുന്നത്.
അവകാശ ധ്വംസനങ്ങള്‍ക്ക് പിന്നില്‍ ഭരണകുടങ്ങളുടെ തന്നെ കരങ്ങള്‍ തെളിഞ്ഞുവരുമ്പോഴാണ് സുപ്രിംകോടതിക്ക് ഈ മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവരുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങള്‍ നടത്തപ്പെടുകയും അതിന് പ്രചോദനവും പ്രോത്സാഹനവുമായി ഭരണാധികാരികള്‍ തന്നെ കളം നിറയുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിതന്നെ നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗിയതയും വിദ്വേഷവും സ്യഷ്ടിക്കുന്ന പ്രസ്താവനകള്‍ ഇതിനുദാഹരണമാണ്. ഭരണവിരുദ്ധ വികാരം മറികടക്കാനും അധികാരത്തുടര്‍ച്ച കൈവരിക്കാനും വിവിധ സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പോളിസി എന്ന നിലയിലാണ് സംഘ്പരിവാര്‍ പച്ചയായ ഈ അധികാര ദുര്‍വിനിയോഗത്തിന് നേത്യത്വം നല്‍കുന്നത്
india
ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍(എസ്.ഐ.ആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടിയായി സുപ്രീംകോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ആഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ ബിഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയത് എങ്ങനെയെന്ന് കോടതി തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു.
ഒഴിവാക്കിയ 65 ലക്ഷം ആളുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കണമെന്നാണ് നിര്‍ദേശം. ആധാര്‍ പൗരത്വ രേഖയായി അംഗീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബിഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കണം. ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് സംബന്ധിച്ച പ്രക്ഷേപണവും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ ഇലക്ടറല്‍ ഓഫിസര്‍മാരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും അറിയിപ്പ് പ്രസിദ്ധപ്പെടുത്തണം.
അതേസമയം കോടതിയുടെ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന വോട്ടര്‍ പുനഃപരിശോധനാ പ്രക്രിയയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
നേരത്തേ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാവുകയും എന്നാല്‍ തീവ്ര പുനഃപരിശോധനക്ക് ശേഷമുള്ള കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആധാര്‍ പ്രധാന രേഖയായി പരിഗണിക്കണമെന്നും സുപ്രീംകോടതി കമീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിര്‍ദേശം.
65 ലക്ഷം വോട്ടര്‍മാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കള്‍ യോഗ്യരായ നിരവധി പേരുടെ വോട്ടര്‍മാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാര്‍ട്ടികള്‍ രംഗത്തെത്തിയത്.
india
ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം; മരണം 40 ആയി
50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 40 ആയി ഉയര്‍ന്നു. 220ല്‍ അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ രണ്ട് പേര്‍ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.
india
ബംഗാളി മുസ്‌ലിം കുടിയേറ്റ തൊഴിലാളികളെ തടങ്കലിൽ വെച്ചതിൽ കേന്ദ്രത്തിനും ഒമ്പത് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി
ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മാല്യ ബഗ്ച്ചി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ മുസ്‌ലിം സംസ്ഥാനത്തുള്ള പോലീസ്‌സേനകൾ ബംഗ്ലാദേശികളാണെന്ന ആരോപണത്തിൽ തടങ്കലിൽ വെക്കുന്നതിനെതിരെ വന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്‌മാല്യ ബഗ്ച്ചി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.
കേന്ദ്ര സർക്കാർ കൂടാതെ, ഒഡിഷ, ഛത്തീസ്‌ഗഢ് , ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ, ഹരിയാന, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാൾ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡ് സമർപ്പിച്ച ഹരജിയിൽ പരാതിക്കെർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ ഇത്തരം തടങ്കലുകളിൽ ഭൂരിഭാഗവും പിടിക്കപ്പെട്ടവർ ഇന്ത്യൻ പൗരന്മാർ തന്നെയാവുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് വാദിച്ചു.
ഡൽഹി പോലീസ് ഒരിക്കൽ പിടിച്ചെടുത്ത രേഖകൾ ബംഗ്ലാദേശി ഭാഷയിലുള്ളതാണെന്ന് പറഞ്ഞപ്പോൾ ബംഗ്ലാദേശി എന്നൊരു ഭാഷ ഇല്ലെന്നും ബംഗ്ലാ എന്നാണ് ഭാഷയുടെ പേര് എന്ന പ്രശാന്ത് ഭൂഷൺ തിരുത്തി.
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News2 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി
-
kerala1 day ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍