kerala

ചുറ്റുംനില്‍ക്കുന്നവര്‍ എത്ര ലക്ഷം ചെലവാക്കിയെന്ന് അറിയില്ല; വിവാദങ്ങളില്‍ പിണറായി

By webdesk13

June 10, 2023

തന്റെ ചുറ്റുംനില്‍ക്കുന്നവര്‍ എത്രലക്ഷം ചെലവാക്കിയെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ന്യൂയോര്‍ക്ക് മേഖലാ സമ്മേളനം ഉദ്ഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്.

സമ്മേളനത്തില്‍ എന്തു സ്വജനപക്ഷപാതമാണ് ഉണ്ടായത്, സ്‌പോണ്‍സര്‍ഷിപ് ആദ്യമായാണോ. ലോക കേരള സഭയെ വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുവാനായിരുന്നു ശ്രമം. അതത് മേഖലയിലുള്ളവരാണ് ലോക കേരള സഭ നടത്തുന്നത് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ മേഖലാസമ്മേളനത്തെ സര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെ കാണുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.