Connect with us

kerala

ഓഗസ്റ്റ് 29ന് പുലര്‍ച്ചെ 2.15 മുതല്‍ 3.45 വരെ ഇഖ്‌റ ആശുപത്രിയിലെത്തിയവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം

ഇഖ്‌റ ഹോസ്പിറ്റലിലെ 18 സ്റ്റാഫിന്റെ നിപ പരിശോധനാഫലം പോസിറ്റീവാണെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന ശബ്ദസന്ദേശം അയച്ചയാള്‍ക്കെതിരേ ഇഖ്‌റ ഹോസ്പിറ്റല്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കി

Published

on

കോഴിക്കോട് : ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് 29ന് പുലര്‍ച്ചെ 2.15 മുതല്‍ 3.45 വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ ഗസ്റ്റ്ഹൗസില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100

ഇഖ്‌റ ഹോസ്പിറ്റലിലെ 18 സ്റ്റാഫിന്റെ നിപ പരിശോധനാഫലം പോസിറ്റീവാണെന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന ശബ്ദസന്ദേശം അയച്ചയാള്‍ക്കെതിരേ ഇഖ്‌റ ഹോസ്പിറ്റല്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കി.

ജനറല്‍ ഹോസ്പിറ്റലില്‍നിന്നെത്തിച്ച രോഗികളുടെ ഡിസ്ചാര്‍ജ് കാര്‍ഡില്‍ രണ്ടുദിവസമായി പനിയും ഛര്‍ദിയുമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്ന അനൗദ്യോഗികവിവരമാണെന്നും വോയ്‌സില്‍ പറയുന്നു. തൊട്ടില്‍പ്പാലം സ്വദേശിയുടെ നമ്പറില്‍നിന്നാണ് ശബ്ദസന്ദേശം വന്നത് എന്ന് പരിശോധനയില്‍ മനസ്സിലായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടിമിന്നലിൽ കേടായ ക്യാമറകൾ എല്ലാം പ്രവർത്തനക്ഷമമായി

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്

Published

on

ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ്കോളജിൽ വോട്ടിംഗ്‌ യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌റൂമിലെ സി.സി.റ്റി.വി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending