നിര്‍ണാണത്തിലിരുന്ന കെട്ടിടം സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് തകര്‍ന്നു വീണ് മൂന്നുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നൊയിഡയിലാണ് സംഭവം. നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടം, സമീപത്തെ നാലുനില കെട്ടിടത്തിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാബേരി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

നാലു നില കെട്ടിടത്തില്‍ 18 കുടുംബങ്ങള്‍ താമസിച്ചിരുന്നതായാണ് വിവരം. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്തെത്തിയ ദേശീയ ദുരന്തനിവാരണ സേന കെട്ടിടത്തിനുള്ളില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.