kerala

തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ ഇ.ഡി കളമൊരുക്കുകയാണെന്ന് എം.വി. ഗോവിന്ദൻ

By webdesk15

October 01, 2023

ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളം ഒരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു.സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഇഡിക്ക് ശാരീരിക ആക്രമണത്തിന് അവകാശമില്ല. കേരള സഹകരണ പ്രസ്ഥാനത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.