Connect with us

kerala

തൃശൂര്‍ പൂരം: എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്

Published

on

തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പിൽ ഇടപെടലുമായി ഹൈക്കോടതി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതിൽ ഈ മാസം 16ന് തീരുമാനമെടുക്കും. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചു.

കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്ന് നിർദേശമുണ്ട്. തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവിൽ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്.

ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കില്ല. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിലപാടെടുത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്നു

കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

എറണാകുളത്ത് തോക്ക് ചൂണ്ടി പണം കവര്‍ന്നു. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് ആണ് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നത്. കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുണ്ടന്നൂര്‍ ജംഗ്ഷനിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് കവര്‍ച്ച നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മൂന്നുപേരടങ്ങുന്ന കാറില്‍ വന്ന സംഘം പണം കവര്‍ന്ന ശേഷം രക്ഷപെട്ടു. സുബിന്‍ എന്നയാള്‍ക്കാണ് പണം നഷ്ടമായത്.

80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നായിരുന്നു ഡീല്‍. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കവര്‍ച്ച നടന്ന സ്ഥാപനത്തില്‍ സിസിടിവി ദൃശ്യങ്ങളില്ല.

Continue Reading

kerala

കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ല; പ്രിയങ്കാ ഗാന്ധി

വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി.

Published

on

വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. തങ്ങളുടേതല്ലാത്ത കാരണത്താല്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വേദനയിലൂടെ കടന്നുപോയവരാണ് മുണ്ടക്കൈയിലെ ദുരിത ബാധിതര്‍. എന്നാല്‍, കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ലെന്നും വിമര്‍ശനം.

കോര്‍പറേറ്റുകളുടെ വായ്പയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു തുക മാത്രമാണ് ഇവരുടെ വായ്പയിനത്തില്‍ ലഭിക്കാനുള്ളത്. ജനങ്ങള്‍ക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തില്‍ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Continue Reading

kerala

ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ച് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.

Published

on

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങള്‍ ബഹിഷ്‌കരിച്ച് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ നാളെയും ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. മറ്റു ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.

ആക്രമണം നടന്ന താമരശ്ശേരി ആശുപത്രിയില്‍ ഇന്ന് എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്.

Continue Reading

Trending