മിനുറ്റുകള്‍ കൊണ്ട് പ്രചരിച്ച ബൈക്ക് യാത്രികരെ പിന്തുടരുന്ന കടുവയുടെ രംഗം വയനാട്ടില്‍ നിന്നെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. സമൂഹ മാധ്യമങ്ങള്ില്‍ തരംഗമായി മാറിയ ഭയപ്പെടുത്തുന്ന മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വീഡിയോ സംബന്ധിച്ച അന്വേഷണത്തിലാണ് സംഭവം വയനാട്ടില്‍ തന്നെയാണ് നടന്നതന്ന് സ്ഥിരീകരിച്ചത്.

വയനാട്ടിലെ പുല്‍പ്പള്ളി-ബത്തേരി പാതയില്‍ വട്ടപ്പാടി എന്ന പ്രദേശത്താണ് കടുവ പ്രത്യക്ഷപ്പെട്ടതെന്നാണ്് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സമീപ പ്രദേശത്ത് തന്നെ കടുവയുണ്ടായേക്കാം എന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കി. അതേസമയം ചിത്രീകരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാത്തത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്. കടുവയെ കണ്ടെത്താന്‍ പ്രദേശത്ത് പ്രത്യേക നിരീക്ഷണക്യാമറ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി