ചെന്നൈ: തിരുവനന്തപുരം- കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഇ-പാസ് വാങ്ങാന്‍. അതിര്‍ത്തിയില്‍ എത്തുന്നവരുടെ സാംപിള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമില്ല. സാംപിളിനൊപ്പം വിലാസവും ഫോണ്‍ നമ്പറും നല്‍കി യാത്രക്കാര്‍ക്ക് പോകാം. പരിശോധനാ ഫലം ഫോണിലേക്ക് അയച്ചു നല്‍കുകയാണ് ചെയ്യുക.