kerala

ഒരാഴ്ച്ചയ്ക്കുശേഷം തുടര്‍ച്ചയായി വില കൂടി സ്വര്‍ണം

By chandrika

September 15, 2020

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരു പവന് 38,160 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ചൊവാഴ്ച പവന് 240 രൂപ കൂടി 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില.

സെപ്റ്റംബര്‍ ആറിന് പവന്റെ വില 37,360 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നതിനുശേഷം തുടര്‍ച്ചയായി വിലവര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 11 ഡോളര്‍ വര്‍ധിച്ച് 1,968.30 നിലവാരത്തിലെത്തി.