കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 20ഉം, പവന് 160രൂപയുമാണ് കൂടിയത്. പവന് 37,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,670 രൂപയിലുമാണ് ഇന്ന് വ്യാപരം പുരോഗമിക്കുന്നത്. സ്വര്‍ണ്ണവില മൂന്നു ദിവസത്തിനു ശേഷം ഇന്നലെ കൂടിയിരുന്നു. തുടര്‍ന്ന് ഇന്നും പവന് വിലകൂടി.

37,200 രൂപയിലായിരുന്നു ഇന്നലത്തെ വ്യാപാരം. രാജ്യാന്തര വിപണയില്‍ സ്വര്‍ണ വില ഉയര്‍ന്നു. സെപ്റ്റംബര്‍ 24ന് ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സെപ്തംബര്‍ 15,16,21 ദിവസങ്ങളിലാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയും, ഗ്രാമിന് 4,770 രൂപയുമായിരുന്നു വില.