ദുബൈ: 2020ലെ മുസ്‌ലിം സുന്ദരിമാരുടെ പട്ടികയില്‍ ഇടംപിടിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മെഹ്‌റ. സിനിമാ താരങ്ങളും സെലിബ്രിറ്റികളും ഉള്‍പ്പെട്ട പത്തു പേരുടെ പട്ടികയിലാണ് ശൈഖ മെഹ്‌റ സ്ഥാനം പിടിച്ചത്.

വിനോദ വെബ്‌സൈറ്റായ ഫില്‍ഗാപ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം തുര്‍ക്കി നടി ഹന്‍ദെ എര്‍സെല്‍ ആണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് കുവൈത്തില്‍ നിന്നുള്ള റവാത് ബിന്‍ ഹുസൈന്‍ ആണ്. തുര്‍ക്കി സിനിമാ താരങ്ങളായ ഫഹ്‌റിയ അഫ്ഗാന്‍, മര്‍യം ഔസര്‍ലി എന്നിവര്‍ മൂന്നും നാലും സ്ഥാനക്കാരായി.

ഫലസ്തീന്‍ വംശജയായ അമേരിക്കന്‍ മോഡല്‍ ജിജി ഹദീസ് ആണ് അഞ്ചാമത്. ഇവരുടെ സഹോദരി ബെല്ല ഹദീദ് ആറാമതും. ഇറാനിയന്‍ നടി ബഹാറ കയാന്‍ അഫ്ഷാര്‍ ആണ് ഏഴാമത്. എട്ടാം സ്ഥാനത്ത് ബോളിവുഡ് നടി സറീന്‍ ഖാന്‍ ആണ്.

ഒമ്പതാം സ്ഥാനത്താണ് ശൈഖ മെഹ്‌റയുള്ളത്. ബംഗ്ലാദേശ് നടി മെഹ്ജബീന്‍ ചൗധരിയാണ് പത്താം സ്ഥാനത്ത്. സൗന്ദര്യം, വ്യക്തിത്വം, ആകര്‍ഷകത്വം തുടങ്ങിയ മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പിനായി പരിഗണിച്ചത്.