ചാമ്പ്യന്‍സ് ലീഗ് 2019-20 സീസണിലെ മികച്ച പത്തു ഗോളുകള്‍ പുറത്തുവിട്ട് യുവേഫ. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ നേടിയ ഏറ്റവും മികച്ച 10 ഗോളുകള്‍ ഇവയാണെന്ന് ഞങ്ങള്‍ കണക്കാക്കുന്നതായി യുവേഫയുടെ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പ് വ്യക്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ പാരീസ് താരം കൈലിയന്‍ എംബപ്പേ ക്ലബ് ബ്രഗിന് എതിരെ നേടിയ ഗോളാണ് തെരഞ്ഞടുക്കപ്പെട്ടവയില്‍ പത്താമത്തത്. അജാക്‌സ് താരം ഹക്കിം സിയെക് വലന്‍സിയക്ക് എതിരെ നേടിയ ഗോള്‍, യുവന്റസ് താരം ഡഗ്ലസ് കോസ്റ്റ ലോക്കോമോടിവ് മോസ്‌കോക്കെതിരെ നേടിയ ഗോള്‍, ബാഴ്‌സ താരം ലൂയിസ് സുവാരസ് ഇന്ററിനെതിരെ നേടിയ ഗോളും, മാര്‍സെല്‍ സാബിറ്റ്സര്‍, സെര്‍ജ് ഗ്‌നാബ്രി, ല ൗ േടാരോ മാര്‍ട്ടിനെസ്, ഡാനി ഓള്‍മോ, ജോഷ്വ കിമ്മിച്ച് എന്നിവര്‍ നേടിയ ഗോളുകളാണ് മികച്ച പത്തില്‍ ഉള്‍പ്പെടുന്നത്. ബാഴ്‌സ നായകന്‍ ലയണല്‍ മെസ്സി നാപോളിക്കെതിരെ നേടിയ ഗോളാണ് ആദ്യപത്തില്‍ ഒന്നാമത്.

യുവേഫയുടെ സാങ്കേതിക നിരീക്ഷകര്‍ പാക്കി ബോന്നര്‍, കോസ്മിന്‍ കോണ്ട്ര, ഐറ്റര്‍ കരങ്ക, റോബര്‍ട്ടോ മാര്‍ട്ടിനെസ്, ഗിനസ് മെലാന്‍ഡെസ്, ഫില്‍ നെവില്‍, വില്ലി റുട്ടന്‍സ്‌റ്റൈനര്‍, ഗാരെത്ത് സൗത്ത്‌ഗേറ്റ് എന്നിവരാണ് ഗോളുകള്‍ തെരഞ്ഞെടുത്തത്.