ദക്ഷിണ ബംഗാളിലെ ചില ജില്ലകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമ പരമ്പരകളില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് കൊല്ലപ്പെട്ടു. നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും വിവിധ അക്രമങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സമീപ ജില്ലകളില്‍ അക്രമം പടര്‍ന്നു പിടിക്കുകയാണ്.

സി.പി.ഐ.എം പ്രവര്‍ത്തകരാണ് തങ്ങളുടെ നേതാവ് ഖാസിറുല്‍ ബിശ്വാസിനെ കൊലപ്പെടുത്തിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ആരോപിച്ചു. ബാലിയയിലെ പാര്‍ട്ടി യോഗത്തിനു ശേഷം രാത്രിയില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു ബിശ്വാസ്. വഴിയില്‍ വെച്ച് സി.പി.ഐ.എം പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്സ് ആരോപിച്ചു.

എന്നാല്‍ ഇതൊരു അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നും, കുടുംബ കലഹത്തിലാണ് ബിശ്വാസ് കൊല്ലപ്പെട്ടതെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി മൃഗങ ബട്ടാചാര്യ ആരോപിച്ചു.