ന്യൂയോര്‍ക്: മുസ്്‌ലിം രാജ്യങ്ങളെ വിലക്കിയുളള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിന്റെ പ്രത്യാഘാതം ക്രിക്കറ്റ് കളിക്കളത്തിലും. അമേരിക്കന്‍ ക്രിക്കറ്റ് താരം ഫഹദ് ബാബറിന്റെ കളി ജീവിതത്തിലാണ് ട്രംപിന്റെ ഉത്തരവ് കരിനിഴല്‍ വീഴ്ത്തിയത്. വെസ്റ്റിന്‍ഡീസില്‍ റീജിയണല്‍ സൂപ്പര്‍ 50 ടൂര്‍ണമെന്റില്‍ കളിക്കുകയായിരുന്നു അമേരിക്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടിയായ ഫഹദ്.

എന്നാല്‍ മുസ്്‌ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പുതിയ ഉത്തരവ് മൂലം തനിക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുമോ എന്ന് ഭയന്ന് ടൂര്‍ണ്ണമെന്റ് തന്നെ ഉപേക്ഷിച്ച് മടങ്ങിയിരിക്കുകയാണ് പാക് വംശജനായ ഫഹദ്.സൂപ്പര്‍ 50 ടൂര്‍ണമെന്റില്‍ ഐ.സി.സി അമേരിക്കന്‍സിന് വേണ്ടി കളിക്കുന്ന ഫഹദ് രണ്ട് മത്സരങ്ങള്‍ കളിക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ കറാച്ചി സ്വദേശിയാണ് ഫഹദ്.

അതിനാല്‍ പുതിയ അഭയാര്‍ത്ഥി നയം താരത്തിന് ഭീഷണിയായേക്കാം എന്ന് വക്കീലിന്റെ മുന്നറിയിപ്പ് കിട്ടിയതിന് പിന്നാലെയാണ് ഫഹദ് തിരികെ മടങ്ങിയത്.’എനിക്ക് അമേരിക്കയ്ക്ക് പുറത്ത് പോകാനും തിരിച്ചുവരാനും യാതൊരു പ്രശ്‌നവും ഇല്ല, എന്നാല്‍ നിങ്ങള്‍ക്കെല്ലാം അറിയാവുന്നത് പോലെ ഭയമാണ് എന്നെ ബാധിച്ചിരികകുന്നത് ഫഹദ് പറയുന്നു