X

മദ്യപിച്ച് ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റില്‍

ട്രെയിനില്‍വച്ച് ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടിടിഇ ആയ തിരുവന്തപുരം സ്വദേശി നിതീഷ് ആണ് അറസ്റ്റിലായത്. ഇയാളെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയതതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

പരിശോധനയില്‍ പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 1 മണിയോടെ നിലമ്പൂരില്‍ നിന്നുമാണ് രാജറാണി എക്‌സ്പ്രസ് പുറപ്പെട്ടത്. നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. ഇതിനിടെയായിരുന്നു അതിക്രമം.

webdesk14: