Connect with us

kerala

അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ് മനുഷ്യജീവനെന്ന് സര്‍ക്കാര്‍തിരിച്ചറിയണം: ടി.വി.ഇബ്രാഹിം എം.എല്‍.എ.

ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

കൊണ്ടോട്ടി : ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ടി.വി ഇബ്രാഹിം എംഎല്‍എ. ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സര്‍ക്കാരിന്റെയും അധികൃതരുടെയും പിടിവാശി കാരണം കൊണ്ടോട്ടി മണ്ഡലത്തിലെ തവനൂര്‍ സ്വദേശി എന്‍.സി ഷെരീഫിന്റെ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ചികിത്സ ലഭിക്കാത്ത കാരണത്താല്‍ ജീവന്‍ നഷ്ട്ടപ്പെട്ട സംഭവത്തില്‍ അതിയായി ദു:ഖിക്കുന്നു. ഇനി ഒരാള്‍ക്കും ഈ ദുരവസ്ഥ ഇല്ലാതിരിക്കാന്‍ ഇതിന് കാരണക്കാരായ സര്‍ക്കാര്‍ ,സ്വാകാര്യ ആശുപത്രിയിലെ
ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
ഷെരീഫിന്റെ ഭാര്യയെ നേരത്തെ പതിവ് ചെക്കപ്പിന് വിധേയയാക്കിയപ്പോള്‍ കൊവിഡ് പൊസിറ്റിവ് ആയിരുന്നു. പക്ഷേ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. രണ്ടാഴ്ചയ്ക്ക് ശേഷം നെഗറ്റിവ് ആവുകയുംചെയ്തു. ഇതിനിടെ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിക്ക് പ്രസവ വേദനവന്നു ആശുത്രിയിലേക്ക് കൊണ്ടുപോയി.

കൊവിഡ് രോഗികള്‍ക്കു മാത്രമെ ചികിത്സയുള്ളൂവെന്ന് മഞ്ചേരി മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായിരുന്നതിനാല്‍ ഇവിടെ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും പറഞ്ഞ് കൈയൊഴിയുകയായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് 14 മണിക്കൂര്‍ 3 ആശുപത്രി അതികൃതരോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാരോ,ഡോക്ടര്‍മാരോ ഗൗനിച്ചത് പോലുമില്ല . ഡി.എം.ഒ ഉള്‍പ്പെടെയുള്ളവരുമായും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമായും സ്വകാര്യ ആശുപത്രിക്കാരോടും വീണ്ടും വീണ്ടും മണിക്കൂറുകള്‍ കാത്ത് നിന്ന് കെഞ്ചിപറഞ്ഞിട്ടും ഒരു രക്ഷയും ഉണ്ടായില്ല. ഈ സംഭവം സാക്ഷര കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്.

ആരോഗ്യരംഗത്തിനും ആരോഗ്യ മന്ത്രിക്കും പേരും പ്രശസ്തിയും അവാര്‍ഡും കിട്ടിയ കേരളത്തില്‍ ആരോഗ്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവം ഗൗരവമായി കാണുന്നു പോലുമില്ല . ഈ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഇതിന്റെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും കളക്ടര്‍ ,ഡി.എം.ഒ എന്നിവരുമായും സംസാരിച്ചു. മനുഷ്യന്റെ ജീവന്‍ കൊണ്ടുള്ള ഇത്തരം പ്രശ്‌നങ്ങള്‍ നിരന്തരമായി അതികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും അവര്‍ ഗൗരവമായി എടുക്കുന്നില്ല .നിലക്കാത്ത പ്രതിഷേധങ്ങള്‍ ഇത്തരം അനീതികളെ എന്നന്നേക്കുമായി ഇല്ലാതാക്കട്ടെ …..

kerala

അധിക്ഷേപം ന്യായീകരിച്ച് മുഖ്യമന്ത്രി; പി.വി അന്‍വറിന്റെ ‘ഡിഎന്‍എ’ അധിക്ഷേപത്തെ പിന്തുണച്ച് പിണറായി വിജയന്‍

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്

Published

on

രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുമ്പോൾ ആ പരാമർശത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമാണ് അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞത്.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. ഗൗരവമേറിയ ഈ പരാമർശത്തെ പിന്തുണയ്ക്കുന്ന രൂപത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

Published

on

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച. ഫലം പ്രഖ്യാപനം ജൂൺ നാലിന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.

ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

Continue Reading

Trending