തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓക്‌സിജന്‍ ക്ഷാമം. ഇതേ തുടര്‍ന്ന് ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചു. രാവിലെ നടക്കേണ്ടിയിരുന്ന പത്ത് ശസ്ത്രക്രിയകളാണ് ഓക്‌സിജന്‍ ക്ഷാമം കാരണം നിര്‍ത്തിവച്ചത്.

കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യ സെക്രട്ടറി ഡിഎംഒമാരുടെ യോഗം വിളിച്ചു.