ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വീറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.
ട്വീറ്ററിന്റെ നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്. ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് വിദ്വേഷപരമായ ട്വീറ്റ് കങ്കണ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ബംഗാളിനെ മറ്റൊരു കാശ്മീരാക്കി മാറ്റും എന്നായിരുന്നു അങ്കണ ഉന്നയിച്ച ആരോപണം. അങ്കണയുടെ ട്വീറ്റിന് എതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.