Connect with us

News

ട്രംപ് തോറ്റത് സമ്മതിച്ചില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്

Published

on

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും ജോ ബൈഡന്റെ വിജയത്തെ അംഗീകരിക്കാനോ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാകാനോ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് @POTUS എന്നതാണ്. സത്യപ്രതിജ്ഞാ സമയത്തും തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാന്‍ ട്രംപ് തയാറായില്ലെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബൈഡന് കൈമാറുമെന്നാണ് ട്വിറ്റര്‍ വ്യക്തമാക്കുന്നത്.

വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് ട്വിറ്റര്‍ അക്കൗണ്ടുകളായ @whitehouse, @VP, @FLOTUS എന്നിവയുടെ ഉടമസ്ഥതയും ബൈഡന്റെ ഓഫീസിനു തന്നെ നല്‍കും. അതേസമയം, പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടാലും ട്രംപിന് @realDonaldTrump എന്ന അക്കൗണ്ട് തുടര്‍ന്നും ഉപയോഗിക്കാനാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിച്ച് വിമാനത്തിലേയ്ക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്

‘ഹഹ…വൗ….’, ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്ത് മസ്‌ക്

Published

on

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കുന്നുന്നതിനായി ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ‘ഹഹ…വൗ….’ എന്ന തലക്കെട്ടോടുകൂടി ഇലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ആളുകളെ കയ്യിലും കാലിലും വിലങ്ങും ചങ്ങലയും അണിയിച്ച് അമേരിക്കന്‍ യുദ്ധവിമാനങ്ങളില്‍ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൌസ് പങ്കുവെച്ചത്. മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് നാടുകടത്തി. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ അധികവും. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും.

ഒരു ഹോട്ടലില്‍ പാര്‍പ്പിച്ച ഇവരുടെ പാസ്പോര്‍ട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങള്‍ സ്വീകരിക്കാത്തപക്ഷം ഇവരെ ഒരു താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം യുഎസ് സൈനിക വിമാനങ്ങള്‍ അനധികൃത കുടിയേറ്റക്കാരുമായി ഇന്ത്യയിലേക്ക് വരുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്നതിന് നല്‍കിയ അനുമതി ഇപ്പോള്‍ പുനപരിശോധിക്കില്ല.

 

 

Continue Reading

kerala

അതിരപ്പിള്ളിയിലെ മയക്കുവെടിയേറ്റ് മയങ്ങിവീണ കാട്ടാന എഴുന്നേറ്റു; അനിമല്‍ ആംബുലന്‍സില്‍ കയറ്റി

മയക്കുവെടിയേറ്റ് വീണ കാട്ടാനയെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു.

Published

on

അതിരപ്പിള്ളിയിലെ മയക്കുവെടിയേറ്റ് മയങ്ങിവീണ കാട്ടാനയെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തിലേക്ക് തണുത്തെ വെള്ളം ഒഴിച്ചതിനു പിന്നാലെയാണ് എഴുന്നേറ്റത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമല്‍ ആംബുലന്‍സിലേയ്ക്ക് കയറ്റുകയായിരുന്നു.

മയക്കുവെടിയേറ്റ് വീണ കാട്ടാനയെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചിരുന്നു. മസ്തകത്തിനേറ്റ മുറിവില്‍ ആരോഗ്യവിദഗ്ധര്‍ മരുന്നുവെച്ചു നല്‍കിയിരുന്നു.

 

Continue Reading

india

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതിയും ചുമത്തുന്ന ഇന്ത്യക്ക് അമേരിക്കയുടെ സാമ്പത്തിക സഹായം ആവശ്യമില്ല: ട്രംപ്

തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ഫണ്ട് അനുവദിച്ചതെന്തിനെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുകളില്‍ വോട്ടേഴ്‌സ് പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്തിനെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദിച്ചു. വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് യുഎസ് എയ്ഡ് 21 മില്യണ്‍ ഡോളര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന ചെയ്തതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് വിമര്‍ശച്ചത്.

സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന നികുതി ചുമത്തുകയും ചെയ്യുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ഇന്ത്യയിലേക്ക് കടക്കാനാകാത്തതും ഉയര്‍ന്ന നികുതി കാരണമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.

ഫെബ്രുവരി 16ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരുന്നു.

Continue Reading

Trending