റാഞ്ചി: ഉത്തരേന്ത്യയില്‍ ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. ജാര്‍ഖണ്ഡില്‍ ഗോഡ്ഡ ജില്ലയില്‍ രണ്ടു മുസ്‌ലിം യുവാക്കളെ അടിച്ചുകൊന്നു. ദുള്ളു സ്വദേശികളായ സിറാബുദ്ദീന്‍ അന്‍സാരി (35), മുര്‍ത്തസ അന്‍സാരി (30) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഗ്രാമത്തില്‍ നിന്ന് കാണാതായ കന്നുകാലികളെ ഇരുവരും കടത്തിയെന്നാരോപണിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സിറാബുദ്ദീനെയും മുര്‍ത്തസയെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

കാണാതായ കാലികളെ ഇവരുടെ വാഹനത്തില്‍ കണ്ടെത്തിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് ഗോഡ്ഡ പൊലീസ് സൂപ്രണ്ട് രാജീവ് കുമാര്‍ സിങ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മുന്‍ഷി മര്‍മു, കലേശ്വര്‍ സോറന്‍, കിഷന്‍ ടുഡു, ഹര്‍ജോഹന്‍ കിസ്‌കു എന്നിവരാണ് അറസ്റ്റിലായത്.