അബുദാബി: യുഎഇയില്‍ ഇന്ന് 1,390 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിഞ്ഞ രണ്ടുപേര്‍ കൂടി മരിച്ചു. ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തിയുണ്ട്. 1,708 പേര്‍ക്ക് രോഗം ഭേദമായി.

ഇതോടെ 127,624 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 122,458 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,684 പേര്‍ ചികിത്സയില്‍ കഴിയുന്നു. 482 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്.

110,807 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 12.66 ദശലക്ഷമയി. ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ ആദ്യത്തെ രാജ്യമാണ് യുഎഇ.