അബുദാബി: യുഎഇയില്‍ ഇന്ന് 1083 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 970 പേര്‍ രോഗമുക്തി നേടി. ഒരു മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 1,03,100 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 1083 രോഗികളെ കണ്ടെത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് മൊത്തം 87,530 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 76,995 പേര്‍ രോഗമുക്തി നേടി. 406 മരണങ്ങളും ഉണ്ടായി. 90 ലക്ഷത്തില്‍ പരം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

നിലവില്‍ 10,129 കൊവിഡ് രോഗികളാണുളളത്. ഇവര്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം അബുദാബിയിലെ എന്റര്‍ടൈയിന്‍മെന്റ്, ഗെയിമിങ് ഹാളുകള്‍ ആകെ ശേഷിയുടെ 60 ശതമാനം പേരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.