X
    Categories: gulfNews

യുഎഇയില്‍ ഈ പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും

അബുദാബി: യുഎഇയില്‍ ഗോള്‍ഡന്‍ വീസ സംവിധാനം വിപുലീകരിക്കുന്നു. ഇതോടെ ചില ഉദ്യോഗത്തില്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷം വരെ താമസത്തിന് അനുമതി ലഭിക്കും. നിലവില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം താമസത്തിന് അനുമതി നല്‍കുന്നതാണ് യുഎഇയിലെ വീസ സംവിധാനം.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില പ്രത്യേക ഉദ്യോഗത്തിലുള്ളവര്‍ക്ക് കുറച്ചധികം നാള്‍ താമസിക്കാന്‍ വീസ കാലാവധി നല്‍കുന്ന സംവിധാനത്തിലേക്ക് അധികൃതര്‍ എത്തിയിരുന്നു. ഈ നിയമമാണ് നിലവില്‍ വിപുലീകരിക്കുന്നത്.

ഡോക്ടറേറ്റ് ഡിഗ്രിയുള്ളവര്‍, മെഡിക്കല്‍ ഡോക്ടര്‍മാര്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് പ്രോഗാമിംഗ് ജോലിക്കാര്‍, ഇലക്ട്രിക്കല്‍, ബയോളജി എഞ്ചിനിയര്‍മാര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വീസ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദം, ബിഗ് ഡേറ്റ, എപിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

 

web desk 3: