Connect with us

gulf

കോവിഡ് മാനദണ്ഡങ്ങളില്‍ യുഎഇയില്‍ വീണ്ടും ഇളവ്; ഗ്രീന്‍പാസ്സ് ആവശ്യമില്ല

നവംബര്‍ എഴ് തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാകും.

Published

on

അബുദാബി: യുഎഇയില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചു. കഴിഞ്ഞ രണ്ടരവര്‍ഷത്തിലേറെയായി തുടരുന്ന നിയന്ത്രണങ്ങളിലാണ് വീണ്ടും ഇളവ് നല്‍കുന്നത്.

നിലവില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് 30ദിവസത്തിനകമുള്ള കോവിഡ് പരിശോധനാഫലം നിര്‍ബന്ധമാണ്. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുള്ളത്.

നേരത്തെ ഇത് മൂന്നു ദിവസത്തെ ഫലവും പിന്നീട് ഒരാഴ്ചയും തുടര്‍ന്ന് ഒരുമാസവുമാക്കി ഇളവുകള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
നവംബര്‍ എഴ് തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാകും.

അതേസമയം കോവിഡ് ബാധിതര്‍ അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ എന്ന നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തിയിട്ടില്ല.

gulf

മിഡില്‍ഈസ്റ്റ് മരുന്ന് വിപണി: 30 ശതമാനവും സഊദിഅറേബ്യന്‍ ഉല്‍പ്പന്നങ്ങള്‍

ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.

Published

on

റിയാദ്: മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ 30 ശതമാനവും സഊദി അറേബ്യന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍. ഈ മേഖലയിലെ ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായ വിപണി 32 ബില്യണ്‍ റിയാല്‍ (8.6 യുഎസ് ഡോളര്‍)ലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ് ഗ്ലോബല്‍ മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിയില്‍ മന്ത്രിതല സംഭാഷണ സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിനായി ആഗോള തലത്തില്‍ ബയോടെക്‌നോളജിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തന്ത്രപരമായ സമീപനവും സമഗ്രമായ പദ്ധതിയുമാണ് രാജ്യം പിന്തുടരുന്നത്.

നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിലും ലൈഫ് സയന്‍സിലും ആഗോളതലത്തില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ലക്ഷ്യം.

ബയോടെക്‌നോളജി മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും രാജ്യത്തിന് ബോധ്യമുണ്ടെന്ന് അല്‍ഖൊറായ്ഫ് വിശദീകരിച്ചു.

പാന്‍ഡെമിക് സമയത്ത് വെല്ലുവിളികളെ നേരിടുന്നതില്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട സുപ്രധാന മേഖലകളിലൊന്നാണ് രാജ്യത്തെ കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെന്ന് അല്‍ഖൊറായ്ഫ് സൂചിപ്പിച്ചു. രാജ്യത്ത് ഏകദേശം 50 രജിസ്റ്റര്‍ ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളാണുള്ളത്.

വണ്‍ഷോപ്പ് സര്‍വീസ് സ്‌റ്റോപ്പ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മിറ്റി 13 സര്‍ക്കാര്‍ ഏജന്‍സികളുമായി ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading

gulf

ഒരു മാസത്തിനിടെ സഊദിയില്‍ തൊഴില്‍ കുടിയേറ്റ നിയമം ലംഘിച്ച 1.71ലക്ഷം പേരെ ശിക്ഷിച്ചു

നിയമലംഘകര്‍ക്ക് നിരവധി പിഴകള്‍ ചുമത്തിയതായി ജവാസാത്ത് വ്യക്തമാക്കി.

Published

on

റിയാദ്: ഒരുമാസത്തിനിടെ സഊദി പൗരന്മാരും വിദേശികളും ഉള്‍പ്പെടുന്ന 171,000 നിയമലംഘകര്‍ക്കെതിരെ ശിക്ഷ വിധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) വ്യക്തമാക്കി.

ഹിജറ വര്‍ഷം ജമാദ അല്‍അഖിര്‍ മാസത്തിലാണ് ഇത്രയും പേര്‍ക്ക് ശിക്ഷ വിധിച്ചത്.

ഇഖാമ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ചതിന് ഇവര്‍ക്ക് പിഴ, ജയില്‍ ശിക്ഷ, നാടുകടത്തുക തുടങ്ങിയ ശിക്ഷകളാണ് നല്‍കിയിട്ടുള്ളത്. നിയമലംഘകര്‍ക്ക് നിരവധി പിഴകള്‍ ചുമത്തിയതായി ജവാസാത്ത് വ്യക്തമാക്കി.

തൊഴില്‍, താമസം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയോ, അഭയം നല്‍കുകയോ ജോലിയില്‍ ഏര്‍പ്പെടുന്നതിനോ അവസരം നല്‍കുകയോ ചെയ്യരുതെന്ന്
ജവാസാത്ത് എല്ലാ പൗരന്മാരോടും താമസക്കാരായ വ്യക്തികളോടും സ്ഥാപന ഉടമകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മക്ക, റിയാദ്, അല്‍ഷര്‍ഖിയ മേഖലകളിലെ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് പൊതുജനങ്ങള്‍ ജവാസാത്തുമായി സഹകരിക്കുകയും തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

Continue Reading

gulf

റവന്യൂ റിക്കവറി രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ല: റവന്യൂ മന്ത്രി കെ.രാജൻ

പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: പോപുലര്‍ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതല്‍ നഷ്ടത്തിന്റെ കേസിൽ റവന്യൂ റിക്കവറി നടപടികളിൽ നിരപരാധികൾ ഉണ്ടാവാൻ പാടില്ലെന്നും അഥവാ അത്തരക്കാർ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരുടെ നിരപരാധിത്തം തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ.
ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സംരംഭങ്ങൾക്ക് മേൽ രാഷ്ട്രീയ പകപോക്കലിന് റവന്യൂ വകുപ്പ് മാത്രമല്ല വേണ്ടിവന്നാൽ സംസ്ഥാനത്തെ ഏത് വകുപ്പിനും നിയമം ദുരുപയോഗം ചെയ്യാമെന്നും എന്നാലത് ഇടത് പക്ഷ സർക്കാറിൻറെ നയമല്ലെന്നും മന്ത്രി വെക്തമാക്കി.

പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നിയമസഭയെ അറിയിച്ചതാണ്.
കേന്ദ്ര സർക്കാറിൻറെയും റെയിൽ വകുപ്പിൻറെയും അനുമതിക്കായി കാത്തിരിക്കുകയാണ്.

അത് ലഭിക്കുന്ന മുറക്ക് പദ്ധതിയുമായിമുന്നോട്ട് പോകുമെന്നും ഇക്കാര്യത്തിൽ ഇടതുപക്ഷ മുന്നണികൾക്കിടയിൽ അഭിപ്രായ ഭിന്നതയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

അനിൽ ആന്റണി കോൺഗ്രസ്സ് വിരുദ്ധ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ അപചയമായി കരുതുന്നു. ഫാസിസത്തിനെതിരെയുള്ള പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവയുഗം സാംസ്​കാരികവേദിയുടെ സഫിയ അജിത്ത്​ സാമൂഹിക പ്രതിബദ്ധതാ പുരസ്​കാരം ഏറ്റുവാങ്ങുന്നതിനായാണ് റവന്യൂ മന്ത്രി കെ.രാജൻ ദമ്മാമിൽ എത്തിയത്.
മീറ്റ് ദ പ്രസിൽ ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ സ്വാഗതവും സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു. നവയുഗം പ്രതിനിധികളായ വാഹിദ്,ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം എന്നിവർ സംബന്ധിച്ചു.

Continue Reading

Trending