കേന്ദ്രമന്ത്രി അജയ് മിശ്ര മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു. ജയിലി്ല്ലുള്ള മകന്‍ ആശിഷ് മിശ്രയെക്കുറിച്ചുള്ള ചോദ്യമാണ് കേന്ദ്രമന്ത്രി മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ കാരണം. ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലാണ് മകന്‍ ജയിലില്‍ കഴിയുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭ്രാന്താണോ എന്നും ഇത്തുപോലുള്ള മൂഢത്വമുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്നും അജയ് മിശ്ര പറഞ്ഞു.
ഇതിന് പിന്നാലെ മൈക്ക് ഓഫ് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ശേഷം മന്ത്രി ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ആശിഷ് മിശ്രക്കെതിരെ വകുപ്പുകള്‍ ചുമത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.