നോയിഡ: ഉത്തര്‍പ്രദേശ് യമുന എക്‌സ്പ്രസ്‌വേയില്‍ ആറുവാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂടല്‍മഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു.

ബസ്, ട്രക്ക്, കാര്‍ തുടങ്ങിയവയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍.