ന്യൂഡല്‍ഹി: : ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ മായാവതിയേയും അഖിലേഷ് യാദവിനേയും അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്ന് മമത പറഞ്ഞു. മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.
ഉപതെരഞ്ഞെടുപ്പ് നടന്ന ഖൊരക്പൂരിലും ഫുല്‍പുരിലും ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി മുന്നേറുകയാണ്. ഖൊരക്പൂരില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 15000 വോട്ടുകളുടെ ഭൂരിപക്ഷവുമായി മുന്നേറുന്നു. കഴിഞ്ഞ അഞ്ച് തവണയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച മണ്ഡലമാണ് ഖൊരക്പൂര്‍.
ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേല്‍ 23000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.
Be the first to write a comment.