ഉത്തര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധവികാരമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മോഡി പ്രഭാവമോ ബി.ജെ.പി തരംഗമോ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ ഫലത്തില്‍ നിര്‍ണ്ണായകമായതായി മിക്ക രാഷ്ട്രീയ നിരീക്ഷകരും കരുതുന്നില്ല.

മോഡി പ്രഭാവമല്ല ജി.ജെ.പിക്ക് അനുകൂലമായതെന്ന നിരീക്ഷണത്തിന് ബലമേകുന്നത് ഇതര സംസ്ഥാനളിലെ തിരഞ്ഞടുപ്പ് ഫലമാണ്. പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ബി.ജെ.പിക്ക് യാതൊരു തരംഗവും ഉണ്ടാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഈ സംസ്ഥാനങ്ങളിലും മോഡി തന്നെയായിരുന്നു മുഖ്യപ്രചാരണ ആയുധവും.
നോട്ട്‌നിരോധനവും കര്‍ഷക ആത്മഹത്യകളും ഉത്തര്‍പ്രദേശില്‍ പ്രതിഫലിക്കാതിരുന്നത്്് ഭരണവിരുദ്ധ വികാരത്തിന്റെ അതിപ്രസരത്തിലായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
അങ്ങനെയെങ്കില്‍ 2019 വരെ കാത്തിരിക്കേണ്ടി വരും മോഡി ഭരണത്തിനുള്ള ജനത്തിന്റെ മാര്‍ക്കിടല്‍ അറിയാന്‍. നോട്ട്‌നിരോധവും മറ്റു പരാജിതപരിഷ്‌കാരങ്ങളും വിലയിരുത്തപ്പെടുന്ന 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരിക്കും ബി.ജെ.പിക്ക് കനത്ത ആഘാതത്തിന്റെ കയ്പുരസം അനുഭവിക്കേണ്ടി വരിക.