വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങാന്‍  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഇതിന്റെ ഭാഗമായി അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ മമത പങ്കെടുക്കും. ലഖ്‌നൗവില്‍ വെച്ച് നടക്കുന്ന റാലിയിലാണ് പങ്കെടുക്കുക. എസ്പി ഉപാധ്യക്ഷന്‍ കിരണ്‍മോയ് നന്ദയാണ് മമതയെ പാര്‍ട്ടി പ്രചാരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. കൊല്‍ക്കത്തയിലെത്തിയായിരുന്നു ക്ഷണം.

ഇതോടെ വരാണസിയില്‍ നടക്കുന്ന വെര്‍ച്വല്‍ റാലിയില്‍ അഖിലേഷിനൊപ്പം മമത പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്നും എസ്പിക്ക് പുറത്തുനിന്ന് പിന്തുണ കൊടുക്കുമെന്ന്  മമത അറിയിച്ചെന്നും നന്ദ പറഞ്ഞു.