ലഖ്‌നൗ: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്‍ നിര്‍ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന്‍ നഷ്ടമായത്.

വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ് ദേവേന്ദ്രിക്ക് പാമ്പ് കടിയേറ്റത്. സംഭവമറിഞ്ഞ ഭര്‍ത്താവ് യുവതിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം വിഷം പുറത്തെടുക്കുന്നതിനായി ഭര്‍ത്താവ് പാമ്പാട്ടിയെ വിളിച്ചു വരുത്തികയായിരുന്നു. തുടര്‍ന്ന് പാമ്പാട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ഭര്‍ത്താവ് ഭാര്യയുടെ ശരീരമാസകലം ചാണകം കൊണ്ട് മൂടുകയും അല്‍പസമയത്തിനകം ദേവേന്ദ്രി മരിക്കുകയുമായിരുന്നു.