X

സെറീനയെ വീഴ്ത്തി; യു.എസ് ഓപ്പണില്‍ നവോമി ഒസാക്കക്കു കിരീടം

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ചരിത്ര ഫൈനലില്‍ മുന്‍നിര താരം സെറീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാകക്കു കിരീടം. 6-2, 6-4 സ്‌കോറുമായി നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഒസാക വിജയിച്ചത്. ഇതോടെ ഗ്രാന്‍സ്ലാം സിംഗിള്‍സ് ടൈറ്റില്‍ നേടുന്ന ആദ്യ ജപ്പാന്‍ താരമായി ഒസാക മാറി.

നാടകീയ സംഭവങ്ങള്‍ക്കാണ് ഫൈനല്‍ വേദിയായ ആര്‍തെര്‍ ആഷെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിനിടെ പോയിന്റു വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച സെറീന വില്യംസ്, കോര്‍ട്ടില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പെരുമാറ്റമാണ് നടത്തിയത്. അമ്പയറോട് തര്‍ക്കിച്ച സെറീന നിങ്ങള്‍ കള്ളനാണെന്ന് വിരല്‍ ചൂണ്ടി സംസാരിച്ചു.

രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റെ വെട്ടിക്കുറച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. അമ്പയറുടെ നടപടിക്കെതിരെ കാണികളും രംഗത്തുവന്നു. മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാന്‍ പോലും സെറീന തയാറായില്ല. എന്നാല്‍ അവസാന ചടങ്ങില്‍ എതിരാളിയായ ഒസാകക്കു പ്രശംസ ചൊരിയാനും സെറീന മറന്നില്ല. അവളുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിതെന്നും കൂവലോടെയല്ല ആഘോഷിക്കേണ്ടതെന്നും സെറീന കാണികളോടായി പറഞ്ഞു.

chandrika: