ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ യുഎസ് തേടുന്നു. നാളെ നടക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യുഎസ് ഉത്തര കൊറിയയ്‌ക്കെതിരെ പ്രമേയം അവതരിപ്പിക്കും. ചൈന, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഔദ്യോഗികമായി യുഎസ് തേടി. ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് നീക്കം. ഇന്ധനങ്ങളുടെ ഇറക്കുമതിയില്‍ ശക്തമായി ഇടപെടുകയാണ് ആദ്യ നടപടി. പിന്നാലെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കുക, വസ്ത്ര വ്യാപാരങ്ങളില്‍ നിയന്ത്രണം, കൊറിയന്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളം തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ നീക്കങ്ങളും യുഎസ് ലക്ഷ്യമിടുന്നു.
യുഎസിന്റെ നീക്കങ്ങളെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയും ചൈനയും പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് നയതന്ത്ര പ്രതിനിധികള്‍ വ്യക്തമാക്കി. യുഎന്നില്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തി ഉത്തര കൊറിയയെ പ്രതിരോധത്തിലാഴ്ത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതു വഴി കൊറിയ നടത്തുന്ന ആയുധ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ കഴിയുമെന്നും യുഎസ് നിരീക്ഷിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പു വരെ ഉഗ്രശേഷിയുള്ള ആറ് അണുവായുധ പരീക്ഷണങ്ങളാണ് കൊറിയ നടത്തിയത്.
ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി യുഎസ്

Be the first to write a comment.