കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതിയെ ജീവനോടെ കത്തിച്ചു കൊന്നു. യുന്നാഓ ജില്ലയിലെ ബാരാ സഗ്‌വാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ സൈക്കിളില്‍ പോയ യുവതിയെ അല്‍പ്പ സമയത്തിന് ശേഷം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ നൂറ് മീറ്റര്‍ അപ്പുറത്താണ് മൃതദേഹം ഉണ്ടായിരുന്നത്.

യുവതിക്ക് നേരെ പെട്രോള്‍ എറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.

മൃതദേഹത്തിനരികില്‍ നിന്ന് ഒഴിഞ്ഞ തീപ്പെട്ടി കൂടും പെട്രോള്‍ കാനും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി പുഷ്പാഞ്ചലി അറിയിച്ചു. പെണ്‍കുട്ടിക്കുനേരെ പെട്രോള്‍ ബോട്ടില്‍ എറിഞ്ഞ ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കൊല നടത്താനുള്ള കാരണവും വ്യക്തമായിട്ടില്ലെന്ന് ബാരാ സഗ്‌വാര്‍ പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികെ ഒഴിഞ്ഞ തീപ്പെട്ടികൂടും പെട്രോള്‍ കാനും കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പുഷ്പാഞ്ചലി പറഞ്ഞു.