കട്ടക്ക്: ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ യുവരാജ് സിങ്ങും, ധോണിയും സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ടെന്ന് യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ്ങ്. ധോണിയോട് ക്ഷമിച്ചതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. അദ്ദേഹം സെഞ്ചുറി നേടുന്നത് കാണാന്‍ ഞാന്‍ അഗ്രഹിച്ചിരുന്നു. എന്റെ മകനോട് ധോണിയ്ക്കുള്ള ദേഷ്യത്തിന് ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെ. ഞാനും അതിനായി ദൈവത്തോട് പ്രാര്‍ഥിക്കാം. യോഗ്‌രാജ് വ്യക്തമാക്കി. എന്റെ മകന്റെ കരിയറിലെ മൂന്ന് വര്‍ഷമാണ് ധോണി നഷ്ടമാക്കിയത്. അതിന് അദ്ദേഹം ദൈവത്തോട് മാപ്പു പറയണം.എന്നോടും എന്റെ മക്കളോടും മോശം കാര്യങ്ങള്‍ ചെയ്തവരോടുപോലും ഞാന്‍ ക്ഷമിച്ചിട്ടുണ്ട്. യോഗ്‌രാജ് പറഞ്ഞു. ധോണിയും യുവിയും മഹാന്‍മാരായ ക്രിക്കറ്റ് താരങ്ങളും മികച്ച ഫിനിഷര്‍മാരുമാണെന്നും ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും യോഗ്‌രാജ് വ്യക്തമാക്കി. യുവരാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതും കരിയര്‍ നശിപ്പിച്ചതും ധോണിയാണെന്നതടക്കമുള്ള കടുത്ത ആരോപണങ്ങളുമായി മുമ്പ് പലപ്പോഴും യോഗ്‌രാജ് രംഗത്തെത്തിയിട്ടുണ്ട്.