വഡോദര: ഗുജറാത്തിലെ വഡോദരയിലുള്ള സര്‍ സയ്യാജിറാവു ജനറല്‍ ഹോസ്പിറ്റലിലെ കോവിഡ് എമര്‍ജന്‍സി വാര്‍ഡില്‍ തീപ്പിടിത്തം. ആളപായമില്ല. ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്.

ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. കോവിഡ് രോഗികള്‍ അടക്കമുള്ളവരെയെല്ലാം തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍നിന്ന് സുരക്ഷിതരായി ഒഴിപ്പിച്ചു. 35 രോഗികളെയാണ് ആശുപത്രിയില്‍നിന്ന് ഒഴിപ്പിച്ചതെന്നും അവരില്‍ ആര്‍ക്കും തീപ്പിടിത്തത്തിനിടെ പരിക്കേറ്റിട്ടില്ലെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പാട്ടീല്‍ പറഞ്ഞു. കോവിഡ് വാര്‍ഡിലാണ് ആദ്യം തീയും പുകയും കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അഗ്‌നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് രോഗികളെ കിടക്കകളോടെ ഒഴിപ്പിച്ചത്. തീപ്പിടിത്തമുണ്ടായ വാര്‍ഡിലെ 15 രോഗികളെയും സമീപത്തെ വാര്‍ഡുകളിലെ 20 രോഗികളെയുമാണ് ഒഴിപ്പിച്ചത്.