ബംഗളൂരു: വിവിധ എടിഎമ്മുകളില്‍ നിറക്കാന്‍ കൊണ്ടുപോയ പണവുമായി മുങ്ങിയ വാന്‍ കണ്ടെത്തി. എന്നാല്‍ ഡ്രൈവറെ പിടികൂടാനായിട്ടില്ല. വസന്ത് നഗറില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. 45 ലക്ഷവും ഒരു തോക്കും വാനില്‍ നിന്നും കണ്ടെത്തി. 1.37 കോടിയായിരുന്നു വാനിലുണ്ടായിരുന്നത്. ബാക്കി പണവുമായി കടന്നുകളഞ്ഞ ഡ്രൈവറെ കണ്ടെത്താനുള്ള തീവ്രവശ്രമത്തിലാണ് പൊലീസ്.

don’t miss: എ.ടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 1.37 കോടിയുമായി ഡ്രൈവര്‍ മുങ്ങി

ബുധനാഴ്ച ഉച്ചക്ക് കെ.ജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിലെത്തിയപ്പോഴാണ് ഡ്രൈവര്‍ പടമടങ്ങിയ വാനുമായി മുങ്ങിയത്. വാനിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥനും സുരക്ഷാ ഉദ്യോഗസ്ഥനും ഇറങ്ങിയ ഉടനെ ഡ്രൈവര്‍ വാന്‍ വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. സുരക്ഷാ ഏജന്‍സിയായ ലോഗി-കാഷിലെ കരാര്‍ ജീവനക്കാരാണ് ഡ്രൈവര്‍.