ചെന്നൈ: തമിഴ്‌നാട്-ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞടിച്ച വര്‍ധ ചുഴലിക്കാറ്റ് ക്രമേണ ശാന്തമാകുന്നു. ചെന്നൈ അടക്കം തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത നാശമുണ്ടാക്കിയ ചുഴലിക്കാറ്റ് കര്‍ണാടക വഴി ഗോവയുടെ തെക്കന്‍ മേഖല ഇപ്പോള്‍ പിന്നിടുകയാണ്. തമിഴ്‌നാട്ടില്‍ മൂന്നു പേര്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ പത്താണെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. റെയില്‍-റോഡ്-വൈദ്യുതി-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. നൂറു കണക്കിന് വീടുകളും കെട്ടിടങ്ങളും ചുഴലിക്കാറ്റില്‍ നിലംപതിച്ചു. പതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഇന്നലെ 100 മുതല്‍ 150 വരെ കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

insat_3100907f

ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ തീരമേഖലകളിലും വന്‍ നാശങ്ങള്‍ വരുത്തി. കാക്കിനടയില്‍ രണ്ടു മത്സ്യത്തൊഴിലാളികളെ കാണാതായി. ചിറ്റൂര്‍, നെല്ലൂര്‍ ജില്ലകളില്‍ ഇപ്പോള്‍ കനത്ത മഴ തുടരുകയാണ്. കേരളത്തിലും മൂടിയ കാലാവസ്ഥയാണുള്ളത്. സംസ്ഥാനത്ത് രാത്രി കനത്ത പെയ്തു.