Connect with us

kerala

തനൂരിലെ അനധികൃത ബോട്ട് സര്‍വീസ് മന്ത്രി അബ്ദുറഹ്മാന്റെ പിന്തുണയില്‍; നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം- വി.ഡി സതീശന്‍

മന്ത്രി അബ്ദുറഹ്മാനുമായി ബന്ധമുള്ള ആളാണ് ബോട്ടുടമ

Published

on

സുല്‍ത്താന്‍ബത്തേരി: മന്ത്രി അബ്ദുറഹ്മാന്റെ പിന്തുണയിലാണ് നിയമം ലംഘിച്ചും താനൂരില്‍ ബോട്ട് സര്‍വീസ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സങ്കങ്ങള്‍ക്കിടയില്‍ ആരോപണം ഉന്നയിക്കേണ്ടെന്നു കരുതിയാണ് അന്നിത് പറയാതിരുന്നുത്. നാട്ടുകാര്‍ക്കൊക്കെ ഇതറിയാം. ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ല. മന്ത്രി അബ്ദുറഹ്മാനുമായി ബന്ധമുള്ള ആളാണ് ബോട്ടുടമയെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ മന്ത്രിക്ക് സാധിക്കില്ല. സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് െ്രെകമാണ് താനൂരില്‍ നടന്നത്. നിയമവിരുദ്ധ ബോട്ട് സര്‍വീസ് സംബന്ധിച്ച് മന്ത്രിമാരോട് ജനങ്ങള്‍ നേരിട്ട് പരാതിപ്പെട്ടിട്ടും മന്ത്രി അബ്ദുറഹ്മാന്‍ മോശമായാണ് പ്രതികരിച്ചത്.

ഭരണകക്ഷി നേതാക്കളുടെ നിര്‍ലോഭമായ പിന്തുണയാണ് ബോട്ടുടമയ്ക്കുള്ളത്. എ.എല്‍.എ പരാതിപ്പെട്ടിട്ടും ഒരു സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്താതെയാണ് സര്‍വീസിന് അനുമതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും എന്ത് നിയമലംഘനവും നടത്താനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. എല്ലാവരുടെയും മനനസില്‍ വേദനയായി നില്‍ക്കുകയാണ് അപകടത്തില്‍ പൊലിഞ്ഞ ആ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍. 9 പേരെ നഷ്ടപ്പെട്ട കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളത്? ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ ബാധ്യതയുള്ള സംസ്ഥാനത്തിന്റെ തെറ്റുകൊണ്ടാണ് ഈ ദുരന്തമുണ്ടായത്. അതുകൊണ്ടു തന്നെ നഷ്ടപരിഹാരത്തുകയും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kerala

ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; പൗരത്വ കേസുമായി വലഞ്ഞ് കെഎസ് ഹംസ

കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്

Published

on

കേരളത്തിലെ ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല. പൗരത്വ കേസുമായി വലഞ്ഞ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് കെ.എസ് ഹംസക്ക് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും വാക്കായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഈ വാഗാദനം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പൗരത്വ സമര കാലത്ത് ധര്‍ണ നടത്തിയതിന് വരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുകയാണ് കേരള പോലീസ്. മതസംഘടനകളില്‍ പെട്ടവരും രാഷ്ട്രീയ നേതാക്കളും ഈ കേസുകള്‍ കൊണ്ട് വലഞ്ഞിരിക്കുകയാണ്.

Continue Reading

kerala

ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്

Published

on

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

കൂടാതെ എട്ട് ജില്ലകളിൽ മഴ പ്രവചനമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് വേനൽ മഴ പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം; പതിനഞ്ചുകാരി ജീവനൊടുക്കി

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തെകുറിച്ച് പറയുന്നത്

Published

on

മലപ്പുറം: ചങ്ങരംകുളം ഒതളൂരില്‍ പതിനഞ്ചുകാരി ജിവനൊടുക്കിയത് എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയത്തില്‍. ഇന്നലെയാണ് ഒതളൂര്‍ സ്വദേശിയായ നിവേദ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പിലാണ് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തെകുറിച്ച് പറയുന്നത്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Continue Reading

Trending