വേങ്ങര ഉപതെരെഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഉപതെരെഞ്ഞെടുപ്പുകളില്‍ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ കിട്ടുന്നത് അപൂര്‍വ്വമാണെന്നും ചെന്നിത്തല പറഞ്ഞു.
വേങ്ങര ഉപതെരെഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.