Connect with us

crime

വിനോദിന് വീഴ്ചയില്‍ ഗുരുതര പരുക്കേറ്റു; കാലുകള്‍ അറ്റു; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തലയ്‌ക്കേറ്റ പരിക്കുകളും കാലുകൾ അറ്റുപോയതുമാണ് ടിടിഇ വിനോദ് കണ്ണന്റെ (48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

Published

on

യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. തലയ്‌ക്കേറ്റ പരിക്കുകളും കാലുകൾ അറ്റുപോയതുമാണ് ടിടിഇ വിനോദ് കണ്ണന്റെ (48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ദേഹത്ത് ആഴത്തിലുള്ള 9 മുറിവുകളുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. മൃതദേഹം തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയി.

ട്രെയിനിൽ നിന്ന് തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ദേഹത്തുകൂടെ ഇതേ ട്രാക്കിൽ വന്ന മറ്റൊരു ട്രെയിൻ കയറിയിറങ്ങിയെന്നാണ് നിഗമനം. ഇതാണ് കാലുകൾ അറ്റുപോകാനിടയായതെന്ന് കരുതുന്നു. ട്രെയിനിൽ നിന്ന് തള്ളിയിട്ടപ്പോഴാണ് തലയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന് സമീപം വെളപ്പായയില്‍ വച്ചാണ് ഇതരസംസ്ഥാന തൊഴിലാളിയായ രജനീകാന്ത ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. 22643 – എറണാകുളം – പട്‌ന സൂപ്പർ ഫാസ്റ്റിൽ എസ് -11 കോച്ചിൽ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്.

ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പ്രതി ടിടിഇയെ പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവം നടന്നതറിയാതെ ട്രെയിൻ മുന്നോട്ടുപോയി. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ അറിയിച്ചതനുസരിച്ച് മറ്റ് ടിടിഇമാരെത്തി പ്രതിയെ തടഞ്ഞുവച്ചു. പിന്നീട് പാലക്കാട് റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവശേഷം ഇയാൾ മറ്റ് യാത്രക്കാരോടും തട്ടിക്കയറിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച കേസ്; നാല്‌ പേർ അറസ്റ്റിൽ

അറസ്റ്റിലായവർ പാലക്കാട് സ്വ​ദേശികൾ

Published

on

സേലത്ത് മാരകായുധങ്ങൾ ഉപയോ​ഗിച്ച് മലയാളികളെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായ എല്ലാവരും പാലക്കാട് സ്വദേശികളാണ്. സേലം- കൊച്ചി ദേശീയപാതയിലായിരുന്നു മലയാളി കാർ യാത്രക്കാർക്ക് നേരെ ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

യുവാക്കളുടെ പരാതി റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച്‌ റിപ്പോർട്ട് നൽകാൻ റൂറൽ എസ്പി വൈഭവ് സക്സേന നിർദേശം നൽകി.

മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികൾ സഞ്ചരിച്ച കാറിന് മുന്നിലായി അവരുടെ ഇന്നോവ നിർത്തി. തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ സംഘം ‌ആയുധങ്ങൾ ഉപയോ​ഗിച്ച് യുവാക്കൾ സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു. മലയാളി ഡ്രൈവറുടെ സമയോജിതമായ നീക്കമാണ് വലിയൊരു അപകടത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെടാൻ കാരണമായത്. ആക്രമണം തുടങ്ങിയ ഉടനെ വാഹനമെടുത്ത് ഇവർ രക്ഷപ്പെട്ടു.

Continue Reading

crime

തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച യുവാവ് പിടിയിൽ

സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

Published

on

പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തില്‍ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയില്‍ എടുത്തു. വാഹനമോടിച്ച ഇയാളുടെ മകന്‍ അലനെയും പൊലീസ് പിടികൂടി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.

ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. വാഹനപരിശോധനക്കിടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരിശോധിക്കാനെത്തിയതായിരുന്നു എസ്ഐ.പൊലീസിനെ കണ്ടയുടനെ അലന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് നമ്പര്‍ പരിശോധിച്ചപ്പോഴാണ് വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലനാണ് വാഹനം ഓടിച്ചതെന്ന് മനസിലാക്കുന്നത്. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അലന്‍ അവിടെ ഇല്ലായിരുന്നു. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു. വാഹനം വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിന് ശേഷം സിസിടിവി വിച്ഛേദിച്ചിട്ടുണ്ട്.

Continue Reading

crime

കാർ ആക്രമിച്ച് കവർച്ചാ ശ്രമം; ആക്രമണം മലയാളി യാത്രക്കാർക്ക് നേരെ

പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

Published

on

സേലം- കൊച്ചി ദേശീയപാതയില്‍ മലയാളി കാര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മധുക്കര സ്റ്റേഷന്‍ പരിധിയില്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസില്‍ വെച്ചാണ് ആക്രമണമുണ്ടായത്. പട്ടിമറ്റം സ്വദേശികളായ അസ്ലം, സിദ്ദിഖ്, ചാര്‍ലെസ് റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

മാരകായുധങ്ങളുമായെത്തിയ ഒരു സംഘം മലയാളികള്‍ സഞ്ചരിച്ച കാറിന് മുന്നിലായി അവരുടെ ഇന്നോവ നിര്‍ത്തി. തുടര്‍ന്ന് കാറില്‍ നിന്ന് പുറത്തിറങ്ങിയ സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് യുവാക്കള്‍ സഞ്ചരിച്ച കാറിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. മലയാളി ഡ്രൈവറുടെ സമയോജിതമായ നീക്കമാണ് വലിയൊരു അപകടത്തില്‍ നിന്ന് കാര്‍ യാത്രക്കാര്‍ രക്ഷപ്പെടാന്‍ കാരണമായത്. ആക്രമണം തുടങ്ങിയ ഉടനെ വാഹനമെടുത്ത് ഇവര്‍ രക്ഷപ്പെട്ടു.

തൊട്ടടുടത്ത ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. യുവാക്കളുടെ പരാതി റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍ എസ്പി വൈഭവ് സക്‌സേന നിര്‍ദേശം നല്‍കി.

Continue Reading

Trending