X

കുവൈത്തില്‍ വിസ ആപ്പ് വരുന്നു

തൊഴില്‍ വിപണിക്ക് ഉണര്‍വ്വേകാനും വ്യാജ രേഖ ചമച്ച് വിസ സംഘടിപ്പിക്കല്‍, വിസ കച്ചവടം തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനും വിസ ആപ്പും സ്മാര്‍ട്ട് ഐഡികളും കുവൈത്ത് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അറിയിച്ചു.

ഇലക്ട്രോണിക് ‘കുവൈത്ത് വിസ’ ആപ്ലിക്കേഷന്‍ തൊഴിലാളി അവരുടെ മാതൃരാജ്യത്ത് നിന്ന് വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാ എന്‍ട്രി വിസകളെയും നിയമപരമാണോ എന്ന് ഉറപ്പു വരുത്താന്‍ സഹായിക്കും.എന്നാല്‍ ഈ സംവിധാനം എന്ന് മുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം സുരക്ഷിതമാക്കാനും നിയന്ത്രിക്കാനുമാണ് കുവൈത്ത് വിസ ആപ്പ് ലക്ഷ്യമിടുന്നതിന്നു വിവിധ രാജ്യങ്ങളുടെ ജനസംഖ്യാനുപാതികായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡെമോഗ്രാഫിക്‌സ് ആന്‍ഡ് ലേബര്‍ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ ഷെയ്ഖ് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് വിശദീകരിച്ചതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.

സമൂഹത്തെ സംരക്ഷിക്കുന്നതിനും കോടതികള്‍ ആവശ്യപ്പെടുന്നവരുടെയും അല്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉള്ളവരുടെയും പ്രവേശനം പരിമിതപ്പെടുത്തുന്നതിനും ആപ്പ് ലക്ഷ്യമിടുന്നു. (കുവൈത്ത് ഐഡി) ആപ്പ് വഴി ഉള്‍പ്പെടുത്തുന്ന (സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി) മനുഷ്യ വിഭവ ശേഷിക്കുള്ള പബ്ലിക് അതോറിറ്റിയുടെ സമാരംഭവും ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് പ്രഖ്യാപിച്ചു. അതില്‍ തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ഉള്‍പ്പെടുന്നു. സമൂഹത്തിന്റെ സമാധാനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ജനസംഖ്യാനുപാതികായ എണ്ണം അഭിസംബോധന ചെയ്യുക, തൊഴില്‍ വിപണിയെ നിയന്ത്രിക്കുക, കൃത്രിമത്വവും വഞ്ചനയും പരിമിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ തീരുമാനങ്ങള്‍ യോഗത്തിലെടുത്തു.

webdesk11: