Connect with us

india

അവകാശങ്ങൾ തിരികെ കിട്ടാൻ ഇന്ത്യ മുന്നണിക്ക് വോട്ടുചെയ്യൂ- ജമ്മുകശ്മീരിലെ ജനങ്ങളോട് രാഹുലും പ്രിയങ്കയും

ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Published

on

ജമ്മു കശ്മീരിലെ ജനങ്ങളോട് ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിക്ക് ലഭിക്കുന്ന ഓരോ വോട്ടും ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നത് ഉറപ്പാക്കുമെന്നും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 24 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ സംസ്ഥാനപദവി എടുത്തുമാറ്റി അതിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത്. ഇത് നിങ്ങളുടെ മുഴുവന്‍ ഭരണഘടനാ അവകാശങ്ങളുടെയും ലംഘനമാണ്. ജമ്മു കശ്മീരിനോടുള്ള അവഹേളനമാണ്, സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് നിങ്ങള്‍ നല്‍കുന്ന ഓരോ വോട്ടും നിങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുവരുന്നത് ഉറപ്പുവരുത്തുകയും തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും സ്ത്രീകളെ ശക്തരാക്കുകയും നിങ്ങളെ അനീതിയുടെ കാലഘട്ടത്തില്‍നിന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വോട്ട് അവകാശം പരമാവധി വിനിയോഗിക്കാനും ഇന്ത്യ മുന്നണിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഭ്യര്‍ഥിച്ചു. എക്സിലൂടെ ആയിരുന്നു അവരുടെ അഭ്യര്‍ഥന.

ജമ്മു കശ്മീരിലെ സഹോരീസഹദോദരന്മാരെ, ഇക്കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നിങ്ങളില്‍നിന്ന് കാര്യങ്ങള്‍ തട്ടിയെടുക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാന പദവി എടുത്തുമാറ്റി, വോട്ട് രേഖപ്പെടുത്താനുള്ള അവകാശവും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവും തട്ടിയെടുത്തു. ജമ്മു കശ്മീരിന്റെ സ്വത്വവും ആത്മാഭിമാനവും തട്ടിയെടുത്തു. അത് മാറ്റാനുള്ള സമയമാണിത്. നിങ്ങളുടെ ഓരോ വോട്ടും ജമ്മു കശ്മീരിനെയും നിങ്ങളുടെ അവകാശങ്ങളെയും ശക്തിപ്പെടുത്തും, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 30 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി

Published

on

റായ്പൂർ: ഛത്തീസ് ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് റിപ്പോർട്ട്. ഏറ്റമുട്ടലിൽ 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രദേശത്ത് നിന്ന് 23 മൃതദേഹങ്ങൾ കണ്ടെത്തിയുണ്ട്. മാവോയിസ്റ്റുകളുടെ ആയുധങ്ങളടക്കം പിടിച്ചെടുത്തതായി സുരക്ഷ സേന വ്യക്തമാക്കി.

ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു.

Continue Reading

india

ഹരിയാനയിലെ യുവാക്കളുടെ ഭാവി അപകടത്തിലാക്കിയത് ബി.ജെ.പിയാണെന്ന് രാഹുല്‍ ഗാന്ധി

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.

Published

on

ബി.ജെ.പി പടര്‍ത്തുന്ന തൊഴിലില്ലായ്മ രോഗം ഹരിയാനയിലെ യുവാക്കളുടെ ഭാവിയെ അപകടത്തിലാക്കിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു.

സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന എല്ലാ സംവിധാനങ്ങളും പത്തു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി തകര്‍ത്തെന്നും തെറ്റായ ജി.എസ്.ടിയും നോട്ടുനിരോധനവും കൊണ്ട് ചെറുകിട വ്യവസായങ്ങളും തകര്‍ത്തെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അഗ്നിവീര്‍കൊണ്ട് സൈനികസേവനത്തിന് തയ്യാറെടുക്കുന്നവരുടെയും കരിനിയമങ്ങള്‍ ഉപയോഗിച്ച് കര്‍ഷകരുടെയും ആത്മവിശ്വാസം ബി.ജെ.പി തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ സ്വപ്‌നങ്ങളും ബി.ജെ.പി തകര്‍ത്തെന്ന് രാഹല്‍ഗാന്ധി പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടു ലക്ഷം സ്ഥിരം ജോലികളിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഹരിയാനയെ ലഹരിമുക്തമാക്കുമെന്നും രാഹല്‍ഗാന്ധി പറഞ്ഞു.

Continue Reading

india

അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു

എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്‌രിവാള്‍ താമസം മാറിയത്.

Published

on

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു. 2015 മുതല്‍ കുടുംബത്തിനൊപ്പം നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ വസതിയിലാണ് അരവിന്ദ് കെജ്‌രിവാള്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് വസതിവിട്ട് ഇറങ്ങിയത്.

എ.എ.പി അംഗമായ അശോക് മിത്തലിന്റെ ഔദ്യോഗിക വസതിയിലേക്കാണ് കെജ്‌രിവാള്‍ താമസം മാറിയത്.

ഡല്‍ഹിയിലെ ജനങ്ങളില്‍ നിന്നും വിശ്വാസ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ താന്‍ വീണ്ടും മുഖ്യമന്ത്രി കസേരയിലിരിക്കുകയുള്ളൂ എന്ന് രാജിപ്രഖ്യാപിച്ച ശേഷം കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മദ്യനയ അഴിമതി ആരോപണത്തില്‍ അഞ്ചുമാസം ജയിലില്‍ കഴിഞ്ഞ കെജ്‌രിവാള്‍ സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 13നാണ് പുറത്തിറങ്ങിയത്.

Continue Reading

Trending