Connect with us

india

വോട്ട് ഫ്രം ഹോമും ഇത്തവണ; ഒരുക്കങ്ങള്‍ പൂര്‍ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം.

Published

on

രാജ്യം തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായുള്ള വാർത്താസമ്മേളനത്തിലാണ് പരാമർശം.

97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48000 ട്രാൻസ്ജെൻഡേഴ്സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്.

19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

“വനിതാ, യുവ പ്രതിനിധ്യം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വർധിക്കുന്നു. കമ്മീഷൻ്റെ ബോധവൽക്കരണം ലക്ഷ്യം കണ്ടു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ കാര്യക്ഷമമായ ശ്രമം നടന്നു. ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് അടക്കം വോട്ട് ചെയ്യാനാകും.

85 വയസ്സിനു മുകളിൽ ഉള്ളവർക്ക് വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. പോളിങ് സ്റ്റേഷനുകളിൽ ശുചിമുറി, വീൽചെയർ, ഹെൽപ് ഡസ്ക് സൗകര്യമുണ്ടാകും. ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാനാകും. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും”

“വോട്ടർമാർക്ക് പരാതി അറിയിക്കാൻ ‘cVIGIL’ മൊബൈൽ ആപ്പ് സംവിധാനമൊരുക്കും. ഇതിലൂടെ 100 മിനിറ്റിനകം പരിഹാരമുണ്ടാക്കാൻ സാധിക്കും. വോട്ടർ ഐഡി മൊബൈലിൽ ഡൗൺലോഡ് ചെയ്യാം. സ്ഥാനാർഥികളെ കുറിച്ചുള്ള വിവരങ്ങളും അറിയാം.

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വോട്ടേഴ്സിന് അറിയാൻ സാധിക്കും. ക്രമക്കേടുകൾ പരിശോധിക്കാൻ ജില്ലകളിൽ മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണവുമുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ വെബ്ബ് കാസ്റ്റിങ് സംവിധാനവുമൊരുക്കും. പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയും. 11 നിയമസഭാ തെരഞ്ഞെടുപ്പുകളിലായി 3400 കോടിയാണ് പിടിച്ചെടുത്തു”

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം, പണം ഉള്‍പ്പെടെ നല്‍കുന്നത് കര്‍ശനമായി നിരോധിക്കും. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളിൽ കർശന നടപടി സ്വീകരിക്കും. ആക്രമണങ്ങളിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കും.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല. ജാതിയുടേയും മതത്തിൻ്റെയും പേരിൽ വോട്ട് ചോദിക്കരുത്. എതിരാളികളെ മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ പാടില്ല. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്. ഇതിനായി 2100 നിരീക്ഷകരെ നിയമിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

വിഗ്യാന്‍ ഭവനിലാണ് വാര്‍ത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിങ് സന്ധുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു.

india

വി​ദ്വേ​ഷ പോ​സ്റ്റ്: ബി.​ജെ.​പി​ക്കെ​തി​രെ കേ​സ്

എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

Published

on

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ദ്വേ​ഷ പോ​സ്റ്റി​ട്ട​തി​ന് ക​ർ​ണാ​ട​ക ബി.​ജെ.​പി​ക്കെ​തി​രെ പൊ​ലീ​സ് കേ​​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം, മ​ല്ലേ​ശ്വ​രം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സ്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 125 ആം ​വ​കു​പ്പു പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 153 വ​കു​പ്പു പ്ര​കാ​ര​വു​മാ​ണ് കേ​സ്. മു​സ്‍ലിം​ക​ൾ​ക്ക് സ്വ​ത്ത് വി​ത​ര​ണം ചെ​യ്യും, പ്ര​ത്യേ​ക സം​വ​ര​ണം ന​ൽ​കും, മു​സ്‍ലിം​ക​ളെ നേ​രി​ട്ട് ജ​ഡ്ജി​യാ​യി നി​യ​മി​ക്കും തു​ട​ങ്ങി​യ​വ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ടെ​ന്ന വ​സ്തു​ത​വി​രു​ദ്ധ പോ​സ്റ്റാ​ണ് ബി.​ജെ.​പി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

Trending