തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങള്‍ക്ക് പാര്‍ട്ടി ശിക്ഷാ നടപടികളിലെ ഏറ്റവും ലഘുവായ നടപടിയായ താക്കീത് നല്‍കുകയായിരുന്നു. ഇത്തരം നടപടികള്‍ ഇനിയുണ്ടാവരുതെന്നും കമ്മിറ്റി വിഎസിന് താക്കീത് നല്‍കി.

പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം പരിഗണിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രായാധിക്യവും പാര്‍ട്ടിച്ചട്ടങ്ങളുമാണ് കാരണമെന്ന് വിഎസിനെ അറിയിക്കും. അതേസമയം വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ വിഎസ് പാര്‍ട്ടിനേതൃത്വത്തോട് യോജിച്ചു പോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നടപടികള്‍ വേണ്ടെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്.