തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.