കലാപകാരികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന ദുബൈ പൊലീസിന്റെ ഡെമോ വിഡിയോ വൈറലാകുന്നു. 20 കലാപകാരികളെ പിടികൂടുന്നതായി ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് പുറത്തുവിട്ടത്.

കലാപകാരികള്‍ ആയുധങ്ങളുമായി തെരുവില്‍ പ്രതിഷേധിക്കുന്ന രംഗമാണ് ആദ്യം. നിമിഷ നേരത്തിനുള്ളില്‍ രണ്ട് പൊലീസ് വാഹനങ്ങളും ഡ്രോണും സ്ഥലത്തേക്ക് കുതിച്ചെത്തുന്നു. ഇരമ്പിയെത്തിയ പൊലീസ് അടുത്ത നിമിഷം വലയം ചെയ്ത്‌  കീഴടക്കുന്ന രംഗമാണ് വിഡിയോയില്‍.