Connect with us

Culture

ഇത്തവണ ചൂട് കനക്കും: കേരളത്തില്‍ സാധാരണ വേനല്‍കാലത്തേക്കാളും അര ഡിഗ്രി ചൂട് വര്‍ധിക്കും

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ വേനല്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ഉഷ്ണക്കാറ്റും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങിലാണ് ചൂട് കഠിനമാവുക. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ശരാശരി ചൂട് ഒരു ഡിഗ്രിക്ക് മുകളില്‍ വരെ കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്.

ഈ മൂന്നുമാസം കുറഞ്ഞ താപനിലയിലും വര്‍ധനയുണ്ടാകും. കടുത്ത വേനലില്‍ അനുഭവപ്പെടുന്ന ചൂട് നേരത്തെത്തന്നെ രേഖപ്പെടുത്തി തുടങ്ങിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലെ ചൂടിന്റെ കണക്കിനെ അപേക്ഷിച്ച് കേരളത്തില്‍ ചൂട് വലിയ രീതിയില്‍ വര്‍ധിക്കില്ലെങ്കിലും ഇത്തവണ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ശരാശരി ചൂട് 0.5 ഡിഗ്രി വരെ കൂടും. കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും ചൂട് അര ഡിഗ്രിയോളം ഇത്തവണ വര്‍ധിക്കും. എന്നാല്‍ ഏപ്രില്‍ പകുതിയോടെ വേനല്‍ മഴ സംസ്ഥാനത്തെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 2016ല്‍ മലമ്പുഴയില്‍ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ശരിയായാല്‍ ഇത്തവണ കേരളം 42 ഡിഗ്രി ചൂട് അനുഭവിക്കേണ്ടിവരും.

പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. മുണ്ടൂരിലാണു സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. കുറഞ്ഞ താപനിലയില്‍ 0.74 ഡിഗ്രി വരെ വര്‍ധനയുണ്ടാകുമെന്നാണു പ്രവചനം. അതിനാല്‍ത്തന്നെ രാത്രിയിലും അതിരാവിലെയുമൊന്നും ചൂടിനു കാര്യമായ ആശ്വാസം ഉണ്ടാവില്ല. ചൂടു വര്‍ധിക്കുന്നതിനൊപ്പം ശുദ്ധജലക്ഷാമവും ആരോഗ്യപ്രശ്‌നങ്ങളും രൂക്ഷമാകും. ഏതാനും വര്‍ഷങ്ങളായി സൂര്യാഘാതം മൂലം പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വ്യാപകമായിരുന്നു. വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതോടെ ഊര്‍ജ പ്രതിസന്ധിക്കും സാധ്യതയുണ്ട്.

അതേ സമയം കഴിഞ്ഞ വര്‍ഷമുണ്ടായ എല്‍ നിനോ പ്രതിഭാസത്തിനു ശേഷം ഇത്തവണ ലാ നിന കാലാവസ്ഥ പ്രതിഭാസമുണ്ടാകുന്നതിനാല്‍ മഴയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ സമുദ്ര പ്രഥലം തണുക്കുന്ന കാലാവസ്ഥ പ്രതിഭാസമാണ് ലാ നിന. കടുത്ത വേനലിനു ശേഷം അല്‍പം ആശ്വാസം പകരുന്നതാണ് ലാ നിനയുടെ വരവ്. ജൂണ്‍ മധ്യത്തോടെ ലാ നിന ദുര്‍ബലമാവുമെന്നായിരുന്നു നേരത്തെ ജനുവരിയില്‍ ശാസ്ത്രകാരന്‍മാര്‍ കരുതിയിരുന്നത്. ഇതോടെ ഇന്ത്യയില്‍ ഇത്തവണയും കാലവര്‍ഷം ശരാശരിയായിരിക്കുമെന്ന് പ്രവചിച്ചിരുന്നു.

kerala

കണ്ണീരായി പനയമ്പാടം; ഉറ്റ സുഹൃത്തുക്കളുടെ മടക്കം ഒരുമിച്ച്‌

മദ്രസ മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച നാല് വിദ്യാർത്ഥികളും. 

Published

on

ഉറ്റ ചങ്ങാതിമാരുമാരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ ഒരുനാടാകെയാണ് കണ്ണീരണിഞ്ഞത്. ഇവരെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളുടെ കൂട്ടക്കരച്ചിൽ കൂടിനിന്ന ഏവരേയും വേദനയിലാക്കി. കരിമ്പ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മദ്രസ മുതൽ ഒരുമിച്ച് പഠിച്ച സുഹൃത്തുക്കളായിരുന്നു മരിച്ച നാല് വിദ്യാർത്ഥികളും.

ആയിഷ ഒഴികെ മറ്റ് നാലുപേരും സ്‌കൂളിൽ ഒരേ ഡിവിഷനിലാണ് പഠിച്ചിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു നാടിനെ നടുക്കിയ പനയമ്പാടം അപകടമുണ്ടായത്. സ്കൂൾ വിട്ടുവരുന്ന വഴിക്കാണ് സിമൻ്റ് ലോഡ് വഹിച്ച ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിഞ്ഞത്. മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച് കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നാണ് വീടുകളിലേയ്ക്ക് എത്തിച്ചത്.

മൃതദേഹത്തിൽ ബന്ധുക്കൾ അന്തിമോപചാരം അർപ്പിക്കുയാണ്. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30 മണി മുതൽ 10 വരെ തുപ്പനാട് കരിമ്പനക്കൽ ഹാളിൽ പൊതുദർശനത്തിന് കൊണ്ടുപോകും. അതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും. തുപ്പനാടിന് സമീപം ചെറൂളിയിൽ അരക്കിലോമീറ്ററിനുള്ളിലാണ് മരിച്ച നാലുപേരുടെയും വീടുകൾ.

Continue Reading

Film

29-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഇന്ന് തിരിതെളിയും

2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

Published

on

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിയുന്നതോടെ ഒരാഴ്ചക്കാലത്തെ സിനിമക്കാലത്തിന് തുടക്കമാകും. ഇന്ന് വൈക്കീട്ട് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഷബാന ആസ്മിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിക്കും. 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് മറ്റൊരു ആകര്‍ഷണമായിരിക്കും.

അര്‍മേനിയന്‍ സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, ഷബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫീമേല്‍ ഗെയ്‌സ്’ എന്ന പേരില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, ലാറ്റിനമേരിക്കന്‍ സിനിമകളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, ആനിമേഷന്‍ ചിത്രങ്ങള്‍, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള റീസ്‌റ്റോര്‍ഡ് ക്ലാസിക്‌സ് എന്നിവയുണ്ടാകും. പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, തോപ്പില്‍ഭാസി എന്നിവരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ‘ലിറ്റററി ട്രിബ്യൂട്ട്’ വിഭാഗത്തില്‍ മൂന്നു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ച് മൂന്ന് വയസുകാരനടക്കം 7 പേര്‍ മരിച്ചു

തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്ക് സമീപമുള്ള അസ്ഥി രോഗ ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് വൻ തീപിടത്തമുണ്ടായത്.

Published

on

തമിഴ് നാട്ടിലെ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് വയസ്സുകാരനടക്കം ഏഴുപേർ മരിച്ചു. തിരുച്ചിറപ്പള്ളി റോഡിൽ എൻജിഒ കോളനിക്ക് സമീപമുള്ള അസ്ഥി രോഗ ആശുപത്രിയിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് വൻ തീപിടത്തമുണ്ടായത്. മരിച്ചവരിൽ 3 സ്ത്രീകളും ഉൾപ്പെടുന്നു.

20ൽ അധികം പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. നാല് നിലകളുള്ള ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീ പടരുന്നത് കണ്ട് രക്ഷപ്പെടാനായി ലിഫ്റ്റിൽ കയറിയപ്പോഴാണ് മൂന്നു വയസ്സുള്ള കുട്ടിയടക്കം ഏഴുപേർ മരിച്ചത്. മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെടാൻ കയറിയവരെ അഗ്നിരക്ഷാസേനയും പോലീസും കൂടി രക്ഷപ്പെടുത്തി.

തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബലക്ഷ്മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പൊള്ളലേറ്റ് ഗുരുതരമായവരുടെ എണ്ണം കൂടുതലുള്ളതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്. ഓഫീസ് മുറിയിലെ കമ്പ്യൂട്ടറിൽ നിന്നും തീ പടർന്ന് എല്ലാ മുറികളിലേക്കും വ്യാപിക്കുകയായിരുന്നു.

രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ പലരും പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും പുക ശ്വസിച്ച പലരും തളർന്നു വീഴുകയായിരുന്നു. 200 ഓളം പേരുണ്ടായിരുന്നു എന്നാണ് സൂചന. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 32 പേരെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം രാത്രി വളരെ വൈകിയും തുടർന്നു. വൈദ്യുതി നിലച്ചതും പുകയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.

Continue Reading

Trending