മൊബൈലില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടാതെ വെബിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്ന് ജനപ്രിയ മാധ്യമമായ വാട്‌സപ്പ്. ഡെസ്‌ക്ടോപ്പിലും വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനുള്ള സൗകര്യമാണ് പുതിയതായി ഉള്‍പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തിക്കൊണ്ടാണ് ഇത് നടപ്പാക്കുന്നത്.

ഇതുവരെ വാട്‌സപ്പ് വെബ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും മീഡിയയും മാത്രമേ കൈമാറാന്‍ കഴിയുമായിരുന്നുള്ളു. പുതിയ ഫീച്ചറുകള്‍ കൂടി വരുന്നതോടെ വാട്‌സപ്പ് വെബ് ഉപയോക്താക്കള്‍ക്ക് അത് കൂടുതല്‍ സൗകര്യപ്രദമാകും. കമ്പ്യൂട്ടറിന്റെ ക്യാമറ പ്രയോജനപ്പെടുത്തിയാണ് വീഡിയോ കോള്‍ ചെയ്യാനാവുക.